സി.പി.ഒ റാങ്ക് ലിസ്​റ്റ്​ നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സമരത്തിൽ

തിരുവനന്തപുരം: 2017ലെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്​റ്റ്​ നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ടവരുടെ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിച്ചു. യൂനിവേഴ്സിറ്റിയിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ റാങ്ക് ലിസ്​റ്റിൽ ഇടംപിടിച്ചതിനെതുടർന്ന് നിയമനം മാസങ്ങളോളം നിർത്തി​െവച്ചിരുന്നു. കോവിഡ് ലോക്ഡൗൺ സമയത്തും നിയമനം ഇഴഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്ക് ലിസ്​റ്റ്​ ജൂണിൽ അവസാനിപ്പിച്ചെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. സി.പി.ഒ റാങ്ക് ലിസ്​റ്റ്​ നീട്ടിനൽകി ഒഴിവുള്ള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്​സിലേക്കും പരിഗണിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. സമരത്തിന് വി.എസ്. ശിവകുമാർ എം.എൽ.എ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.