ജനാധിപത്യത്തിന്​ ഏൽക്കുന്ന മുറിവുണക്കാൻ ജനങ്ങൾക്കേ കഴിയൂ​ ^എം.എ. ബേബി

ജനാധിപത്യത്തിന്​ ഏൽക്കുന്ന മുറിവുണക്കാൻ ജനങ്ങൾക്കേ കഴിയൂ​ -എം.എ. ബേബി തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റുകൊണ്ടിരിക്കുന്ന മുറിവുണക്കാൻ ജനങ്ങൾക്കു മാത്രമേ കഴിയൂവെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി. വക്കം മൗലവി ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ജനാധിപത്യത്തിൻെറ ഭാവി' എന്ന വിഷയത്തി​െല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. ജോസഫ് ആൻറണി വിഷയം അവതരിപ്പിച്ചു. കെ. ശബരീനാഥ് എം.എൽ.എ, ജില്ല പഞ്ചായത്ത്​ അംഗം ഗീതാ നസീർ, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. താജുന്നിസ, എ. സുഹൈർ, പ്രഫ. വി.കെ. ദാമോദരൻ, ഡോ. കായംകുളം യൂനുസ്​, ഡോ. ഒ.ജി. സജിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.