മാറനല്ലൂരിൽ മുൻ പ്രസിഡൻറുമാർ തോറ്റു

കാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമാരായ കോണ്‍ഗ്രസിലെ എസ്. രമ, എന്‍.ഡി.എയില്‍നിന്ന്​ മത്സരിച്ച എരുത്താവൂര്‍ ചന്ദ്രന്‍ എന്നിവര്‍ തോറ്റു. എരുത്താവൂര്‍ ചന്ദ്രന്‍ സി.പി.എ​മ്മിൽനിന്നാണ്​ പ്രസിഡൻറായിരുന്നത്​. പിന്നീട് ബി.ജി.പിയിലെത്തിയ ചന്ദ്രന്‍ കുഴിവിള വാര്‍ഡില്‍ മത്സരിച്ചപ്പോഴാണ് പരാജയപ്പെട്ടത്. പൂവച്ചല്‍ ഗ്രാമപ‍ഞ്ചായത്തില്‍ മുന്‍ പ്രസിഡൻറ്​ സി.പി.എമ്മിലെ രാമചന്ദ്രന്‍, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻറായിരുന്ന സി.പി.എമ്മിലെ ജെ.ആര്‍. അജിത എന്നിവര്‍ തോറ്റു. കള്ളിക്കാട്ട്​ രണ്ട് ഭരണസമിതികളില്‍ പ്രസിഡൻറായിരുന്നു അജിത. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ മുന്‍ പ്രസിഡൻറ്​ സി.പി.എമ്മിലെ ഗീതാകുമാരിയും പരാജയപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.