കളഞ്ഞുകിട്ടിയ ഫോൺ ഉടമസ്ഥന്​ തിരികെനൽകി വിദ്യാർഥി മാതൃകയായി

ആറ്റിങ്ങൽ: . ശാർക്കര ചിത്തിരവിലാസം ബോയ്സ് ഹൈസ് കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ബ്രഹ്മജിത്ത് ഷിബുവാണ് മാതൃകയായത്. കടയ്ക്കാവൂർ ചെക്കാലവിളാകം ജങ്​ഷനിൽ റോഡിൽ നിന്നുകിട്ടിയ സാംസങ് ഫോൺ ചിറയിൻകീഴ് പൊലീസ് സ്​റ്റേഷനിൽ എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഉടമസ്ഥൻ അഞ്ചുതെങ്ങ് മാമ്പള്ളി ജങ്​ ഷനിൽ ഓട്ടോ ഡ്രൈവറായ ജെയ്സൺ ആണെന്ന് കണ്ടെത്തി. തുടർന്ന് ബ്രഹ്മജിത്ത് ഉടമസ്ഥനായ ജെയ്സണ് സാംസങ് ഫോൺ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.