നെയ്യാറ്റിൻകര നഗരസഭയിൽ പ്രചാരണം മു​റുകി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ പിടിച്ചെടുക്കാൻ മുന്നണികളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരേപോലെ സ്വാധീനമുള്ള മേഖലയാണ്​ നെയ്യാറ്റിൻകര. എൽ.ഡി.എഫിൽ സി.പിഎം 35 വാർഡിലും സിപി.ഐ ഏഴിലും മത്സരിക്കുന്നു. ജനതാദൾ, കേരള കോൺഗ്രസ്​ എം കക്ഷികളും ഇടതിൽനിന്ന്​ ജനവിധി തേടുന്നു. നഗരസഭ ഭരണം എന്തുവിലകൊടുത്തും പിടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെ കോൺഗ്രസ്​ മത്സരരംഗത്ത് സജീവമാണ്​. ഘടകകക്ഷികൾക്ക് സീറ്റ് നൽകാതെയാണ് കോൺഗ്രസ്​ പൊരുതുന്നത്​. എന്നാൽ മൂന്ന് മുന്നണികൾക്കും വിജയ പ്രതീക്ഷയുള്ള പല വാർഡുകളിലും വിമതർ ശക്തമായി രംഗത്തുള്ളത് മുന്നണികൾക്ക് ഭീഷണിയാകുന്നു. നഗരസഭയിലെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ സീറ്റ് നൽകാത്തതിനെ തുടർന്ന് വിമതരായി മത്സരിക്കുന്നു. സാമുദായിക വോട്ടുകൾ ഒപ്പം നിർത്താന​ുള്ള ശ്രമങ്ങൾ എല്ലാ പാർട്ടികളും നടത്തുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.