നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ പിടിച്ചെടുക്കാൻ മുന്നണികളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരേപോലെ സ്വാധീനമുള്ള മേഖലയാണ് നെയ്യാറ്റിൻകര. എൽ.ഡി.എഫിൽ സി.പിഎം 35 വാർഡിലും സിപി.ഐ ഏഴിലും മത്സരിക്കുന്നു. ജനതാദൾ, കേരള കോൺഗ്രസ് എം കക്ഷികളും ഇടതിൽനിന്ന് ജനവിധി തേടുന്നു. നഗരസഭ ഭരണം എന്തുവിലകൊടുത്തും പിടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് മത്സരരംഗത്ത് സജീവമാണ്. ഘടകകക്ഷികൾക്ക് സീറ്റ് നൽകാതെയാണ് കോൺഗ്രസ് പൊരുതുന്നത്. എന്നാൽ മൂന്ന് മുന്നണികൾക്കും വിജയ പ്രതീക്ഷയുള്ള പല വാർഡുകളിലും വിമതർ ശക്തമായി രംഗത്തുള്ളത് മുന്നണികൾക്ക് ഭീഷണിയാകുന്നു. നഗരസഭയിലെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ സീറ്റ് നൽകാത്തതിനെ തുടർന്ന് വിമതരായി മത്സരിക്കുന്നു. സാമുദായിക വോട്ടുകൾ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ എല്ലാ പാർട്ടികളും നടത്തുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2020 12:00 AM GMT Updated On
date_range 2020-11-28T05:30:20+05:30നെയ്യാറ്റിൻകര നഗരസഭയിൽ പ്രചാരണം മുറുകി
text_fieldsNext Story