ഫ്ളാറ്റ് തട്ടിപ്പ് : ഹീര ബാബു അറസ്റ്റിൽ

തിരുവനന്തപുരം: ഫ്ളാറ്റ് തട്ടിപ്പ് കേസിൽ ഹീര കൺസ്ട്രക്ഷൻ കമ്പനി ഉടമ അബ്്​ദുൽ റഷീദ് എന്ന ഹീര ബാബുവിനെ (64) പൊലീസ് അറസ്റ്റ് ചെയ്തു. 2019 ലെ പരാതിയിലാണ് വ്യാഴാഴ്​ച രാത്രിയോടെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയെന്ന കേസിൽ ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസിലാണ് അറസ്റ്റെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.