പൊന്നുമംഗലം വിജയത്തിനായി കോണ്‍ഗ്രസും ബി.ജെ.പിയും

പൊന്നുമംഗലം തിരികെപ്പിടിക്കാന്‍ ബി.ജെ.പി; ആദ്യ വിജയത്തിനുവേണ്ടി കോണ്‍ഗ്രസ് നേമം: തിരുവനന്തപുരം നഗരസഭയുടെ 50ാം വാര്‍ഡായ പൊന്നുമംഗലം തിരികെപ്പിടിക്കാന്‍ ബി.ജെ.പി തയാറെടുക്കുമ്പോള്‍ ആദ്യവിജയത്തിനായി കോണ്‍ഗ്രസും ശക്തമായി രംഗത്ത്. ജനറല്‍ വാര്‍ഡായ പൊന്നുമംഗലത്ത് കഴിഞ്ഞ ഭരണസമിതിയിലെ കൗണ്‍സിലര്‍ എസ്. സഫീറാബീഗം (50) ആണ് സി.പി.എം സ്ഥാനാര്‍ഥി. നേമം കൗണ്‍സിലറായിരുന്ന എം.ആര്‍. ഗോപന്‍ (53) ആണ് ഇത്തവണ ബി.ജെ.പി ടിക്കറ്റില്‍ വാര്‍ഡില്‍ മത്സരിക്കുന്നത്. ജെ. ഷജീര്‍ (നേമം ഷജീര്‍- 34) ആണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഭാരവാഹിയെ തീരുമാനിക്കുന്നതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നെങ്കിലും ഒടുവില്‍ ഷജീറിന് നറുക്കു വീഴുകയായിരുന്നു. 860 വോട്ടുകള്‍ക്ക് നിലവിലെ സ്ഥാനാര്‍ഥി എം.ആര്‍. ഗോപ​ൻെറ ഭാര്യ സിന്ധുഗോപനെ പരാജയപ്പെടുത്തിക്കൊണ്ടാണ് സഫീറാബീഗം പൊന്നുമംഗലം വാര്‍ഡ് കൗണ്‍സിലറായത്. ഇവര്‍ നിലവില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ നേമം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ജെ. ഷജീര്‍. പൊന്നുമംഗലം നഗരസഭാ വാര്‍ഡ് ആയതിനുശേഷം കോണ്‍ഗ്രസിന് ഇവിടെ വേരൂന്നാന്‍ സാധിച്ചിട്ടില്ല. തേരുവിളാകം, സോണല്‍ ഓഫിസ്, കോര്‍പറേഷന്‍ ഓഫിസ് ഒന്ന്​, രണ്ട്​, സൻെറ്​ ആൻറണീസ് എല്‍.പി.എസ് ഒന്ന്​, രണ്ട്​, മൂന്ന്​ എന്നിങ്ങനെ ഏഴ്​ ബൂത്തുകള്‍ ഉള്‍പ്പെടുന്നതാണ് വാര്‍ഡ്. ബി.ജെ.പിക്കും സി.പി.എമ്മിനും ഏറക്കുറെ തുല്യസ്വാധീനമാണ് ഇവിടെയുള്ളതെങ്കിലും വോട്ടുകള്‍ മാറിമറിയാമെന്ന സ്ഥിതിയാണുള്ളത്. ചിത്രവിവരണം: S SAFEERA BEEGUM J. SHAJEER MR GOPAN എസ്. സഫീറാബീഗം (സി.പി.എം), എം.ആര്‍. ഗോപന്‍ (ബി.ജെ.പി), ജെ. ഷജീര്‍ (കോണ്‍ഗ്രസ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.