സൗജന്യ ഭക്ഷ്യകിറ്റ് ലഭിച്ചിട്ടില്ലെന്ന്​ റേഷൻ ഡീലേഴ്സ് അസോ.

തിരുവനന്തപുരം: ജില്ലയിലെ ഭൂരിഭാഗം റേഷൻകടകളിലും ഇതുവരെ നീലകാർഡുകൾക്കുള്ള കിറ്റുപോലും വിതരണത്തിന് സപ്ലൈകോ നൽകിയിട്ടിയില്ലെന്ന് സ്​റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശിശുപാലൻ നായർ അറിയിച്ചു. അതേസമയം വെള്ള കാർഡുകൾക്ക് കിറ്റി​ൻെറ വിതരണം 11 മുതൽ അവസാന നമ്പർ ക്രമത്തിൽ ബുധനാഴ്ച 0, 1, 2 വ്യാഴാഴ്ച -3, 4, 5 വെള്ളിയാഴ്ച- 6, 7, 8, 9 എന്നീ നമ്പറുകൾക്ക് കിറ്റ് ലഭിക്കുമെന്ന അറിയിപ്പ് പത്ര-ദൃശ്യമാധ്യമങ്ങൾ വഴി സർക്കാർ പ്രസിദ്ധീകരിച്ചു. അതിനാൽ കിറ്റ് നൽകാൻ കഴിയാത്തതിനാൽ കാർഡ് ഉടമകളും കടക്കാരും തമ്മിൽ സംഘർഷം നിത്യസംഭവമായി. സ​െപ്ലെകോയിൽ അന്വേഷിച്ചപ്പോൾ പാക്ക് ചെയ്യുന്നതിനാവശ്യമായ തുണിസഞ്ചിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യതക്കുറവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സ​െപ്ലെകോയിലെ റേഷൻ ഡിപ്പോയിൽ എല്ലാ വിഭാഗം കാർഡിനും കിറ്റുകൾ സുലഭമായി ലഭിക്കുന്നു. സ​െപ്ലെകോ നേരിട്ട് നടത്തുന്ന സ്​റ്റാച്യൂ പുളിമൂട്ടിലെ ആദ്യ റേഷൻകടയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പി​ൻെറ അറിയിപ്പിന് വിരുദ്ധമായി എല്ലാ വിഭാഗം കാർഡുകൾക്കും ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നുണ്ട്. ഈ നയം പ്രതിഷേധാർഹമാണെന്ന് അടിയന്തരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും ശിശുപാലൻ നായർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.