തിരുവനന്തപുരം: ജില്ലയിലെ ഭൂരിഭാഗം റേഷൻകടകളിലും ഇതുവരെ നീലകാർഡുകൾക്കുള്ള കിറ്റുപോലും വിതരണത്തിന് സപ്ലൈകോ നൽകിയിട്ടിയില്ലെന്ന് സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശിശുപാലൻ നായർ അറിയിച്ചു. അതേസമയം വെള്ള കാർഡുകൾക്ക് കിറ്റിൻെറ വിതരണം 11 മുതൽ അവസാന നമ്പർ ക്രമത്തിൽ ബുധനാഴ്ച 0, 1, 2 വ്യാഴാഴ്ച -3, 4, 5 വെള്ളിയാഴ്ച- 6, 7, 8, 9 എന്നീ നമ്പറുകൾക്ക് കിറ്റ് ലഭിക്കുമെന്ന അറിയിപ്പ് പത്ര-ദൃശ്യമാധ്യമങ്ങൾ വഴി സർക്കാർ പ്രസിദ്ധീകരിച്ചു. അതിനാൽ കിറ്റ് നൽകാൻ കഴിയാത്തതിനാൽ കാർഡ് ഉടമകളും കടക്കാരും തമ്മിൽ സംഘർഷം നിത്യസംഭവമായി. സെപ്ലെകോയിൽ അന്വേഷിച്ചപ്പോൾ പാക്ക് ചെയ്യുന്നതിനാവശ്യമായ തുണിസഞ്ചിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യതക്കുറവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സെപ്ലെകോയിലെ റേഷൻ ഡിപ്പോയിൽ എല്ലാ വിഭാഗം കാർഡിനും കിറ്റുകൾ സുലഭമായി ലഭിക്കുന്നു. സെപ്ലെകോ നേരിട്ട് നടത്തുന്ന സ്റ്റാച്യൂ പുളിമൂട്ടിലെ ആദ്യ റേഷൻകടയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൻെറ അറിയിപ്പിന് വിരുദ്ധമായി എല്ലാ വിഭാഗം കാർഡുകൾക്കും ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നുണ്ട്. ഈ നയം പ്രതിഷേധാർഹമാണെന്ന് അടിയന്തരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും ശിശുപാലൻ നായർ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:58 PM GMT Updated On
date_range 2020-11-12T05:28:32+05:30സൗജന്യ ഭക്ഷ്യകിറ്റ് ലഭിച്ചിട്ടില്ലെന്ന് റേഷൻ ഡീലേഴ്സ് അസോ.
text_fieldsNext Story