പ്രതിപക്ഷ ലക്ഷ്യം വികസനം തടയൽ -സി.പി.എം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരായ പ്രതിപക്ഷ നേതാവി​ൻെറ അടിസ്ഥാനരഹിത ആരോപണത്തോടെ സംസ്ഥാനത്ത്‌ വികസനം തടയുക മാത്രമാണ്‌ അവരുടെ ലക്ഷ്യമെന്ന്‌ വ്യക്തമായെന്ന്​ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​. സാധാരണ കുടുംബങ്ങളിലെ ലക്ഷക്കണക്കിന്‌ വിദ്യാർഥികള്‍ക്ക്‌ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കരുതെന്ന പിടിവാശി കൂടി യു.ഡി.എഫിനുണ്ട്​. പ്രതിപക്ഷ ആരോപണങ്ങളുടെ തുടര്‍ച്ചയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിക്കുകയും വികസന പദ്ധതികൾ തടസ്സപ്പെടുത്തുകയുമാണ്​. ഇത്‌ യു.ഡി.എഫ്‌-ബി.ജെ.പി കൂട്ടുകെട്ടി​ൻെറ അജണ്ടയാണെന്നും കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.