വർക്കല മണ്ഡലത്തിലെ അഞ്ച്​ റോഡുകൾ ഉദ്​ഘാടനം ചെയ്തു

വർക്കല: വർക്കല മണ്ഡലത്തിൽ പുനർനിർമാണം പൂർത്തീകരിച്ച അഞ്ച് റോഡുകളുടെ ഉദ്​ഘാടനം നടന്നു. നാവായിക്കുളം -28ാം മൈൽ, വെട്ടിയറ - കെട്ടിടംമുക്ക്, പലവക്കോട് - ഇടമൺനില, മുക്കട റോഡ്, മടവൂർ പഞ്ചായത്തിലെ എലിക്കുന്നാംമുകൾ - വേട്ടയ്ക്കാട്ടുകോണം, വേമൂട് - കൃഷ്ണൻകുന്ന് ചാലാംകോണം - തങ്കക്കല്ല് എന്നീ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. ഏതാനും റോഡുകളുടെ നവീകരണം ഉടൻ തുടങ്ങുമെന്ന് അഡ്വ. വി.ജോയി എം.എൽ.എ അറിയിച്ചു. കിഫ്ബി ഫണ്ടിൽ നിന്ന്​ 47 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന വർക്കല- നടയറ - പാരിപ്പള്ളി റോഡ്, അഞ്ചു കോടി രൂപ ചെവഴിച്ച് നിർമിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ വണ്ടിപ്പുര - കോവൂർ - വായനശാല ജങ്​ഷൻ റോഡ്, 1.5 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഇലകമൺ പഞ്ചായത്തിലെ ഇലകമൺ- കായൽപ്പുറം റോഡ് എന്നിവയുടെ നവീകരണമാണ് ഉടനെ ആരംഭിക്കുന്നത്. ● വെട്ടൂർ പുത്തൻചന്ത മാർക്കറ്റ്​ നവീകരണം ഉദ്​ഘാടനം ചെയ്തു വർക്കല: വെട്ടൂർ പഞ്ചായത്തിലെ പുത്തൻചന്ത മാർക്കറ്റ് തീരദേശവികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ആധുനിക രീതിയിൽ നവീകരിക്കുന്നു. കിഫ്‌ബി ഫണ്ടായ 2 കോടി 15 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. മാർക്കറ്റി​ൻെറ നിർമാണ ഉദ്​ഘാടനം മന്ത്രി ​േമഴ്‌സിക്കുട്ടിയമ്മ വിഡിയോ കോൺഫെറൻസിലൂടെ നിർവഹിച്ചു. തുടർന്ന് ഹാർബർ എൻജിനീയറിങ്​ വകുപ്പി​ൻെറ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച ഫിഷർമെൻ കോളനി റോഡ്​, മുനികുന്ന് റോഡ്, മേൽവെട്ടൂർ-ഊറ്റുകുഴി-റാത്തിക്കൽ റോഡ്, മൗണ്ട്-നീറത്ത്‌വിള റോഡ് എന്നീ റോഡുകളുടെയും നിർമാണ ഉദ്​ഘാടനവും മന്ത്രി നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പഞ്ചായത്തിൽ നടന്ന യോഗത്തിൽ അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ. യൂസഫ്, പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. അസിം ഹുസൈൻ, വൈസ് പ്രസിഡൻറ്​ ഗീത പി, മെംബർമാരായ സുജി, പ്രശോഭന, ബിന്ദു, ഗോപീന്ദ്രൻ, സുനിൽ എന്നിവർ പ്രസംഗിച്ചു. വെട്ടൂർ പഞ്ചായത്തി​ൻെറ പ്രവേശനകവാടത്തിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റ് പരിമിതമായ സൗകര്യങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. വർക്കലയിൽ തന്നെ ഏറ്റവും കൂടുതൽ വ്യാപാരികൾ എത്തിച്ചേരുന്ന മാർക്കറ്റാണ്. ആധുനികവത്കരണത്തിലൂടെ മാർക്കറ്റിലെ മത്സ്യവിപണത്തിനും മത്സ്യം സൂക്ഷിക്കാനുള്ള ഫ്രീസറും മലിനജലം ശുചീകരിക്കാനുള്ള സംവിധാനവും മാർക്കറ്റിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ.അസീം ഹുസൈൻ അറിയിച്ചു. 5 VKL 1 market ulkhadanam minister mercykkutty@var ഫോട്ടോകാപ്ഷൻ പുത്തൻചന്ത പബ്ലിക് മാർക്കറ്റി​ൻെറ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്​ഘാടനം മന്ത്രി ​േമഴ്സിക്കുട്ടിയമ്മ നിർവഹിക്കുന്നു ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.