വെള്ളനാട് ആശുപത്രിയിൽ വിവിധ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു

നെടുമങ്ങാട്: വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ പേവാർഡ് മന്ദിരം, ജനറൽ വാർഡ്, പാലിയേറ്റിവ് കെയർ സൻെറർ, ഡീഅഡിക്ഷൻ സൻെറർ എന്നിവയുടെ ഉദ്‌ഘാടനം പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല നിർവഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പേവാർഡ് മന്ദിരം നിർമിച്ചത്. 10 റൂമുകൾ അടങ്ങുന്നതാണ് പേ വാർഡ് മന്ദിരം. പഞ്ചായത്തി​ൻെറ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ വിനിയോഗിച്ചാണ് ജനറൽ വാർഡ്, പാലിയേറ്റിവ് കെയർ സൻെറർ, ഡി അഡിക്ഷൻ സൻെറർ, ലിഫ്റ്റ്, സുരക്ഷ കാമറകൾ തുടങ്ങിയവ പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ്‌ വെള്ളനാട് ശശി, ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ സി. ജ്യോതിഷ് കുമാർ, വെള്ളനാട് ശ്രീകണ്ഠൻ, ബിജുകുമാർ, ബിന്ദു, ഗിരിജ കുമാരി, മെഡിക്കൽ ഓഫിസർ ഡോ. ജയകുമാർ തുടങ്ങിയവർ പ​െങ്കടുത്തു. IMG-20201104-WA0009.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.