കിളിമാനൂരിൽ രണ്ട് റോഡുകളുടെ നിർമാണോദ്ഘാടനം നടന്നു

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിൽ രണ്ട് റോഡുകളുടെ നിർമാണോദ്ഘാടനം നടന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കിളിമാനൂർ പഞ്ചായത്തിൽ 20 ലക്ഷം ചെലവഴിച്ച് നിർമിക്കുന്ന ചൂട്ടയിൽ-കൃഷിഭവൻ റോഡ് ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ എ. രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഡി. സ്മിത, എസ്.എസ് സിനി തുടങ്ങിയവർ പങ്കെടുത്തു. കിളിമാനൂർ പഞ്ചായത്തിൽ തോപ്പിൽ കോളനിയിൽ ചൂരക്കുടി-കൊക്കോട് റോഡി​ൻെറ നിർമാണോദ്ഘടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. 25 ലക്ഷം െചലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ്​ രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രവി, പ്രകാശ്, കെ.ജി പ്രിൻസ് എന്നിവർ പങ്കെടുത്തു. kmr photo 12c കിളിമാനൂരിൽ വിവിധ റോഡുകളുടെ ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.