കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഖബറടക്കി

ഓച്ചിറ: കോവിഡ് ബാധിച്ച് മരിച്ച ഓച്ചിറ കൊച്ചുമുറിയിൽ മഠത്തിത്തറയിൽ ബഷീർകുട്ടിയുടെ (67) മൃതദേഹം എസ്.കെ.എസ്​.എസ്.എഫ് വിഖായ ടീമി​ൻെറ നേതൃത്വത്തിൽ ഖബറടക്കി. കൃഷ്ണപുരം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷാനവാസി​ൻെറ നിർദേശാനുസരണം കോവിഡ് പ്രോട്ടോകോൾ പ്രകാരം വിഖായ ടീം ഓച്ചിറ പടിഞ്ഞാറേതെരുവ് പള്ളിയിൽ മയ്യിത്ത് ഖബറടക്കുകയായിരുന്നു. കൊല്ലം, ആലപ്പുഴ ജില്ലാ വിഖായ ടീമാണ് ഖബറടക്കത്തിന് നേതൃത്വം നൽകിയത്. ചിത്രം: Kl03 Oachira covid kabaradakkam.jpg ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാമസ്ജിദിൽ മയ്യിത്ത് കബറടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.