കാട്ടാക്കട, കള്ളിക്കാട്​ പഞ്ചായത്തുകളിൽ കോവിഡ്​ വ്യാപനം

കാട്ടാക്കട: കാട്ടാക്കട, കള്ളിക്കാട് പഞ്ചായത്തുകളിലായി നടന്ന പരിശോധനയിൽ 28 പേർക്ക് കോവിഡ് പോസിറ്റിവായി. ആമച്ചൽ ആശുപത്രിയിൽ നടത്തിയ 50 പേരുടെ പരിശോധനയിൽ 23 പേർക്കും കള്ളിക്കാട് നെയ്യാർഡാം ആശുപത്രിയിൽ നടന്ന 24 പേരുടെ പരിശോധനയിൽ അഞ്ചുപേർക്കുമാണ് രോഗം സ്​ഥിരീകരിച്ചത്​. കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂർ വാർഡിൽ നാലുപേർക്കും എട്ടിരുത്തി, കുരുതംകോട്, ചെമ്പനാകോട് എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും കൊല്ലോട്, ആമച്ചൽ, കാനക്കോട്, പാറച്ചൽ, കാട്ടാക്കട, കിള്ളി, പനയംകോട് എന്നിവിടങ്ങളിലായി ഓരോരുത്തർക്കും റീടെസ്​റ്റിൽ ഒരാൾക്കും ചൂണ്ടുപലക, പൂവച്ചൽ, വലിയവിള എന്നിവിടങ്ങളിലായി അഞ്ചുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ കാട്ടാക്കട ജങ്ഷൻ അതിരിടുന്ന പൊന്നറ വാർഡിലെ നിയന്ത്രണങ്ങൾ നീക്കി. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ വ്ലാവെട്ടിയിൽ മൂന്നുപേർക്കും മൈലക്കര, നിരപ്പൂക്കാല വാർഡുകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലിൽ വെള്ളിയാഴ്ചയും കുറ്റിച്ചൽ പഞ്ചായത്തിൽ ശനിയാഴ്ചയും പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.