ചെമ്മരുതിയിൽ വികസനോത്സവത്തിന് തുടക്കം

പടം വർക്കല: സംസ്ഥാന സർക്കാറി​ൻെറ നൂറുദിന കർമ പരിപാടികളുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഉൾപ്പെടെ വികസനോത്സവത്തിന് തുടക്കമായി. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെയും സർക്കാറിൻെറയും നിരവധി വികസന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും ഉൾപ്പെടുത്തി ഒക്ടോബർ 20 വരെയാണ് വികസനോത്സവം സംഘടിപ്പിക്കുന്നത്. അഡ്വ. വി.ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ. യൂസുഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.എച്ച്. സലിം, അരുണ എസ്. ലാൽ, കുട്ടപ്പൻ തമ്പി, തങ്കപ്പൻ, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 24 VKL 1 chemmaruthy vikasanolsavam MLA@varkala ഫോട്ടോകാപ്ഷൻ ചെമ്മരുതി ഗ്രാമപഞ്ചായത്ത് വികസനോത്സവം അഡ്വ.വി. ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.