അയ്യപ്പപ്പണിക്കർ നവതി: ഓൺലൈൻ സാംസ്‌കാരിക കൂട്ടായ്മ ഇന്ന്

തിരുവനന്തപുരം: കവി അയ്യപ്പപ്പണിക്കരുടെ നവതി അനുസ്മരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴുമുതൽ അയ്യപ്പപ്പണിക്കർകവിതവായനയും പുനർവായനയും എന്ന പേരിൽ ഓൺലൈൻ സാംസ്‌കാരിക കൂട്ടായ്മ നടക്കും. ഡോ. ​െഡാമിനിക് ജെ. കാട്ടൂർ അയ്യപ്പപ്പണിക്കരുടെ കവിതകളുടെ അവതരണവും 'കവിയരങ്ങ്-അതി​ൻെറ ജനകീയവത്കരണം', 'പണിക്കർക്കവിത ത​ൻെറ തലമുറയെ സ്വാധീനിച്ചതെങ്ങനെ' എന്നീ വിഷയങ്ങളിൽ നെടുമുടി വേണുവും അയ്യപ്പപ്പണിക്കർകവിതകൾ നാളിതുവരെ എങ്ങനെ വായിക്കപ്പെട്ടു, സമകാലിക കവിതകൾക്കും വരുംകാല കവിതകൾക്കും എങ്ങനെ വെളിച്ചമായി എന്ന് സച്ചിദാനന്ദനും പണിക്കർകവിതകളിൽ സമൂഹവും രാഷ്​ട്രീയവും എങ്ങനെ അടിയൊഴുക്കാകുന്നു എന്ന് എം.എ. ബേബിയും ആ കവിതകളിലെ 'പുതുവായനാവഴികൾ' എന്ന വിഷയത്തിൽ രാജലക്ഷ്മി എസ്, ജൽബിൻ, പ്രമോദ് പയ്യന്നൂർ, പ്രിയ ദാസ് എന്നിവരും സംസാരിക്കും. ഭാരത് ഭവ​ൻെറയും സാംസ്​കാരിക മന്ത്രിയുടെയും ഫേസ്​ബുക്ക്​ പേജുകളിലും തുടർന്ന് ഭാരത്​ഭവൻ യൂട്യൂബ് ചാനലിലും സാംസ്​കാരികവകുപ്പിൻെറ സർഗസാകല്യം ഫേസ്​ബുക്ക്​ പേജിലും പരിപാടി ലഭ്യമാകുമെന്ന് മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.