Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTഅയ്യപ്പപ്പണിക്കർ നവതി: ഓൺലൈൻ സാംസ്‌കാരിക കൂട്ടായ്മ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കവി അയ്യപ്പപ്പണിക്കരുടെ നവതി അനുസ്മരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴുമുതൽ അയ്യപ്പപ്പണിക്കർകവിതവായനയും പുനർവായനയും എന്ന പേരിൽ ഓൺലൈൻ സാംസ്‌കാരിക കൂട്ടായ്മ നടക്കും. ഡോ. െഡാമിനിക് ജെ. കാട്ടൂർ അയ്യപ്പപ്പണിക്കരുടെ കവിതകളുടെ അവതരണവും 'കവിയരങ്ങ്-അതിൻെറ ജനകീയവത്കരണം', 'പണിക്കർക്കവിത തൻെറ തലമുറയെ സ്വാധീനിച്ചതെങ്ങനെ' എന്നീ വിഷയങ്ങളിൽ നെടുമുടി വേണുവും അയ്യപ്പപ്പണിക്കർകവിതകൾ നാളിതുവരെ എങ്ങനെ വായിക്കപ്പെട്ടു, സമകാലിക കവിതകൾക്കും വരുംകാല കവിതകൾക്കും എങ്ങനെ വെളിച്ചമായി എന്ന് സച്ചിദാനന്ദനും പണിക്കർകവിതകളിൽ സമൂഹവും രാഷ്ട്രീയവും എങ്ങനെ അടിയൊഴുക്കാകുന്നു എന്ന് എം.എ. ബേബിയും ആ കവിതകളിലെ 'പുതുവായനാവഴികൾ' എന്ന വിഷയത്തിൽ രാജലക്ഷ്മി എസ്, ജൽബിൻ, പ്രമോദ് പയ്യന്നൂർ, പ്രിയ ദാസ് എന്നിവരും സംസാരിക്കും. ഭാരത് ഭവൻെറയും സാംസ്‌കാരിക മന്ത്രിയുടെയും ഫേസ്ബുക്ക് പേജുകളിലും തുടർന്ന് ഭാരത്ഭവൻ യൂട്യൂബ് ചാനലിലും സാംസ്കാരികവകുപ്പിൻെറ സർഗസാകല്യം ഫേസ്ബുക്ക് പേജിലും പരിപാടി ലഭ്യമാകുമെന്ന് മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story