നാവിൽ നീരുവന്ന് ഗുരുതരാവസ്ഥയിലായ നായെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

നാവിൽ നീരുവന്ന് ഗുരുതരാവസ്ഥയിലായ നായെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി നേമം: നാവിൽ നീരുവന്ന്​ ഗുരുതരാവസ്ഥയിലായ നായെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നെയ്യാറ്റിൻകര ഉച്ചക്കട ലക്ഷ്മി നിലയത്തിൽ രാഹുലി​ൻെറ റോട്ട് വീലർ ഇനത്തിൽ​െപട്ട നായുടെ നാവിൽ അതേ നായുടെ ചങ്ങലക്കണ്ണി അകപ്പെടുകയും നാവിൽ നീരുവന്ന് പുറത്തേക്കുതള്ളി ഗുരുതരാവസ്ഥയിലാകുകയുമായിരുന്നു. തുടർന്ന് നായെ കുന്നപ്പുഴ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിൽ നിന്ന്​ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അമൽ രാജ്, ബിനു, ദിനൂപ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘം സംഭവസ്ഥലത്ത് എത്തുകയും ഒരുമണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനുശേഷം ചങ്ങലക്കണ്ണി മുറിച്ചുമാറ്റുകയുമായിരുന്നു.‌ ഡോക്ടറുടെ പരിചരണം ലഭിച്ച നായ്​ അപകടനില തരണം ചെയ്തിട്ടുണ്ട്. ചിത്രവിവരണം: IMG-20200921-WA0016.jpg റോട്ട് വീലർ ഇനത്തിൽ​െപട്ട നായുടെ നാവ് നീരുവന്ന് അപകടാവസ്ഥയിലായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.