ടിപ്പര്‍ ലോറിയുടെ ഡീസല്‍ ടാങ്കി​െൻറ പൂട്ട് തകര്‍ത്ത് ഡീസല്‍ കവര്‍ന്നു

ടിപ്പര്‍ ലോറിയുടെ ഡീസല്‍ ടാങ്കി​ൻെറ പൂട്ട് തകര്‍ത്ത് ഡീസല്‍ കവര്‍ന്നു വെള്ളറട: ചൂണ്ടിക്കലിനുസമീപം സ്വകാര്യവസ്തുവില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ടിപ്പര്‍ ലോറികളിലെ പൂട്ട് തകര്‍ത്ത് 90 ലിറ്ററോളം ഡീസല്‍ കവര്‍ന്നതായി പരാതി. ഒരു വാഹനത്തില്‍നിന്ന്​ 40 ലിറ്ററും മറ്റേ വാഹനത്തില്‍നിന്ന്​ 50 ലിറ്ററുമാണ് കവര്‍ന്നത്. നെല്ലി​േശ്ശരി സ്വദേശി രവിയുടെ ടിപ്പര്‍ ലോറികളില്‍ നിന്നാണ് ഡീസല്‍ കവര്‍ന്നത്. തുടര്‍ന്ന് വെള്ളറട പൊലീസില്‍ പരാതി നല്‍കി. ഇതിനും മുമ്പും വെള്ളറടയിലും പരിസരപ്രദേശത്തും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന്​ ഇന്ധനം മോഷണം പോകുന്നത് പതിവായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.