ആറ്റുമണൽ ഖനനം നടത്തിയ സംഘം പിടിയിൽ

വിതുര: അനധികൃതമായി . കോട്ടയ്ക്കകം മുറിയിൽ വട്ടവിളാകം അനന്ദു ഭവനിൽ ജോയി (50), ആനപ്പാറ മുല്ലച്ചിറ ഇടമൺപുറം വിഷ്ണുഭവനിൽ സുരേഷ് (48), ആനപ്പാറ വട്ടവിളാകത്ത് പുത്തൻവീട്ടിൽ സെൽവൻ (53) എന്നിവരെയാണ് വിതുര പൊലീസ് അറസ്​റ്റ്​ ചെയ്തത്. മണലി പാലത്തിന് സമീപത്തുനിന്ന് മണൽ വാരി ആറ്റുമൺപുറത്തേക്കുള്ള വഴിയിലൂടെ കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ എസ്.എൽ. സുധീഷ്, എ.എസ്.ഐ സുരേന്ദ്രൻ, സി.പി.ഒ ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.