സൈബർ സെൽ പൊലീസ് ചമഞ്ഞ്​ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയയാൾ പിടിയിൽ

പാലോട്: സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്​റ്റിൽ. നന്ദിയോട് പൗവ്വത്തൂർ സ്മിതാ ഭവനിൽ ദീപുകൃഷ്ണൻ (36) ആണ് അറസ്​റ്റിലായത്. വീടുകളിലെത്തി അവിടെയുള്ള സ്ത്രീകളുടെ നഗ്​നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും യുട്യൂബിൽ അപ്​ലോഡ് ചെയ്തിട്ടുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അത് ഉറപ്പുവരുത്താൻ വന്നതാണെന്നും തെറ്റിദ്ധരിപ്പിക്കും. ഉറപ്പിക്കുന്നതിനായി ശരീരത്തി​ൻെറ അളവെടുക്കണമെന്നാവശ്യപ്പെടുകയും അതിനായി ഇരയുടെ കൈയിൽനിന്ന്​ സമ്മതപത്രം എഴുതി വാങ്ങുകയും ചെയ്യും. അളവെടുക്കുന്നതിനിടെ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുക എന്നതാണ് ഇയാളുടെ രീതി. ഈമാസം നാലിന് പാലോട് സ്വദേശിനി പാലോട് സ്​റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരികയായിരുന്നു. വിവരമറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലി​ൻെറ സഹായത്തോടെ തമ്പാനൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലും കരമനയിലും മെഡിക്കൽ കോളജിലുമടക്കം സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. വിവിധ സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. വിദേശത്തും ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോക​ൻെറ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷി​ൻെറ മേൽനോട്ടത്തിൽ പാലോട് സ്​റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജി​ൻെറ നേതൃത്വത്തിൽ ജി.എസ്.ഐമാരായ ഭുവനചന്ദ്രൻ നായർ, അൻസാരി, ജി.എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ മാധവൻ, നസീറ, സി.പി.ഒമാരായ നിസാം, ഷിബു, സുജുകുമാർ, വിനിത് എന്നിവരാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. IMG-20200917-WA0022 ചിത്രം: ദീപുകൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.