തെന്നൂർ സൂര്യകാന്തി സാംസ്​കാരിക നിലയം ഉദ്​ഘാടനം ചെയ്​തു

പാലോട്​: തെന്നൂർ സൂര്യകാന്തി നാലുസൻെറ്​ കോളനിയിൽ ജില്ല പഞ്ചായത്ത്​ 25 ലക്ഷം മുടക്കി നിർമാണം പൂർത്തിയാക്കിയ സാംസ്​കാരിക നിലയം ഉദ്​ഘാടനം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ വി.കെ. മധു നിർവഹിച്ചു. കോളനിയിലെ ശ്​മശാനത്തിലേക്കുള്ള റോഡി​ൻെറ പണികൾ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ പി. ചിത്രകുമാരി അധ്യക്ഷത വഹിച്ചു. വൈസ്​ പ്രസിഡൻറ്​ പി.ജെ. കുഞ്ഞുമോൻ, പഞ്ചായത്തംഗങ്ങളായ റീജാ ഷെറിൽ, റിയാസ്​ എന്നിവർ സംബന്ധിച്ചു. ഷാജഹാൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.