ടി.എം. ജേക്കബ്​ സപ്തതി ആഘോഷം

തിരുവനന്തപുരം: പ്രിയപ്പെട്ടവരുടെ സ്‌നേഹാഞ്ജലിയിൽ ടി.എം. ജേക്കബിന് സപ്തതി ആഘോഷം. കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച ടി.എം. ജേക്കബി​ൻെറ 70ാം ജന്മദിനമായിരുന്ന ബുധനാഴ്ച അദ്ദേഹത്തി​ൻെറ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടിയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ഔപചാരികമായ ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു ചടങ്ങുകൾ. രാവിലെ ചെഷയർ ഹോമിലെ അന്തേവാസികൾക്ക് പ്രാതൽ നൽകിക്കൊണ്ടായിരുന്നു സപ്തതിയുടെ തുടക്കം. തുടർന്ന്, ഉച്ചക്കും വൈകുന്നേരവും സമാനമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റിടങ്ങളിൽ സംഘടിപ്പിച്ചു. ഇതിനു പുറമെ അവശത അനുഭവിക്കുന്നവർക്കുള്ള ചികിത്സസഹായവും ഭക്ഷ്യകിറ്റും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.