പ്രാവച്ചമ്പലത്തെ വെട്ടുകേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക്​ കടന്നതായി സൂചന

നേമം: പ്രാവച്ചമ്പലം ജങ്​ഷനില്‍ രണ്ടാഴ്ച മുമ്പുണ്ടായ വെട്ടുകേസുമായി ബന്ധപ്പെട്ട് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക്​ കടന്നതായി സൂചന. നേമം പൊലീസ്​ അന്വേഷണം നടത്തിവരുന്നു. ബാലരാമപുരം സ്വദേശികളായ അഭിജിത്ത്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ ജങ്​ഷനില്‍ പാർട്​ണര്‍ഷിപ് ബിസിനസ് നടത്തിവരികയായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിലുണ്ടായ കാലതാമസമാണ് ആക്രമണത്തില്‍ കലാശിച്ചത്. കാറിലും ബൈക്കുകളിലുമായി എത്തിയ എഴംഗസംഘമാണ് യുവാക്കളെ ജങ്​ഷനില്‍വെച്ച്​ വെട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കല്‍ കല്ലുവിള സ്വദേശി ജിനേഷ് മോഹന്‍ (24) പിടിയിലായിരുന്നു. ഇനി ആറുപേരാണ് പിടിയിലാകാനുള്ളത്. ഇവരെല്ലാം നെയ്യാറ്റിന്‍കരയിലും പരിസരങ്ങളിലുമായി താമസിക്കുന്നവരാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക്​ മുങ്ങിയതായി സൂചന ലഭിച്ചത്. ഇവരെ വലയിലാക്കാനായി ഷാഡോ സംഘം ഉള്‍പ്പെടെ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.