യുവതിയുടെ ആത്മഹത്യ; അന്വേഷണം ഇഴയുന്നെന്ന്

കൊട്ടിയം: വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് പ്രതികളെ രക്ഷപ്പെടുത്താനാണെന്ന ആരോപണമാണ് ഉയരുന്നത്. യുവതി ആത്മഹത്യ ചെയ്യാനിടയാക്കിയതിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ പൊലീസിന് നൽകിയിട്ടും വിവാഹത്തിൽനിന്ന് പിന്മാറിയ യുവാവിനെ മാത്രമാണ് കൊട്ടിയം പൊലീസ് അറസ്​റ്റ്​ ചെയ്തത്. റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുക്കുന്ന കാര്യത്തിൽ മെ​െല്ലപ്പോക്ക് നയമാണ് പൊലീസ് സ്വീകരിക്കുന്നത്. മരിച്ച യുവതിയുമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വിനോദ സഞ്ചാര മേഖലകളിൽ പോയിട്ടുള്ളതായി വിവരം ലഭിച്ചിട്ടും പ്രതിയെ കസ്​റ്റഡിയിൽ വാങ്ങി തെളിവുകൾ ശേഖരിക്കാൻ നടപടികൾ ഉണ്ടായിട്ടില്ല. യുവതിയെ ബംഗളൂരുവിൽ കൊണ്ടുപോയി ഗർഭച്ഛിദ്രം നടത്തിയെന്ന് ബോധ്യമായിട്ടും യുവതിയെ കൊണ്ടുപോയവർക്കെതിരെ അറസ്​റ്റ്​ ഉൾ​െപ്പടെയുള്ള നടപടികൾ ഉണ്ടായില്ല. അറസ്​റ്റിലായ യുവാവിൻെറ മാതാപിതാക്കൾ, സഹോദരൻ, ബന്ധുവായ സീരിയൽ നടി എന്നിവരെ പ്രതികളാക്കുമെന്നാണ് പറയുന്നതെങ്കിലും അവരെയാരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് 11 ദിവസമായിട്ടും കേസിലെ കൂട്ടുപ്രതികളെ പിടികൂടാൻ തയാറാകാത്തതിനു പിന്നിൽ ഉന്നതങ്ങളിൽനിന്നുള്ള സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ആക്​ഷൻ കൗൺസിലിനുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സി.എം.പി അരവിന്ദാക്ഷൻ വിഭാഗവും പ്രതികളെയെല്ലാം അറസ്​റ്റ്​ ചെയ്യണമെന്ന ആവശ്യവുമായി കൊട്ടിയത്ത് തിങ്കളാഴ്ച പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽപെട്ട കൊട്ടിയം സി.ഐയും എസ്.ഐമാരും ക്വാറൻറീനിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.