പ്രതിഭാസംഗമവും അനുമോദനവും

തിരുവനന്തപുരം: കണിയാപുരം ഗവ. യു.പി സ്കൂളിൻെറ നേതൃത്വത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷം എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷിറാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, ഡോ. സന്തോഷ് കുമാർ (ബി.പി.ഒ), പുഷ്കലാമ്മാൾ, ഷാജഹാൻ, ഹെഡ്മാസ്​റ്റർ നജുമുദ്ദീൻ, സ്​റ്റാഫ് സെക്രട്ടറി അമീർ എം എന്നിവർ സംസാരിച്ചു. ശ്രീഹരി, അമൃത സജികുമാർ, സുഹസജീവ്, അഫീഫ, ശ്രീലക്ഷ്മി, മുഹമ്മദ് ഫിദൻ ഷാജ്, അഹല്യ ജയൻ, ഹന്ന ഫാത്തിമ, നാസിയ എന്നിവരാണ് ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് നേടിയത്. Photo: IMG_20200911_150654

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.