Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTപ്രതിഭാസംഗമവും അനുമോദനവും
text_fieldsbookmark_border
തിരുവനന്തപുരം: കണിയാപുരം ഗവ. യു.പി സ്കൂളിൻെറ നേതൃത്വത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷം എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷിറാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, ഡോ. സന്തോഷ് കുമാർ (ബി.പി.ഒ), പുഷ്കലാമ്മാൾ, ഷാജഹാൻ, ഹെഡ്മാസ്റ്റർ നജുമുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി അമീർ എം എന്നിവർ സംസാരിച്ചു. ശ്രീഹരി, അമൃത സജികുമാർ, സുഹസജീവ്, അഫീഫ, ശ്രീലക്ഷ്മി, മുഹമ്മദ് ഫിദൻ ഷാജ്, അഹല്യ ജയൻ, ഹന്ന ഫാത്തിമ, നാസിയ എന്നിവരാണ് ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് നേടിയത്. Photo: IMG_20200911_150654
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story