കോവിഡ് ബാധിതരുടെ എണ്ണം ബാലരാമപുരത്ത് വർധിക്കുന്നു; ഇതുവരെ മരിച്ചത് അഞ്ചുപേർ

ബാലരാമപുരം: കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കൂടുന്തോറും നിയന്ത്രണങ്ങൾ കർശനമല്ലാതാകുന്നു. രോഗവ്യാപനവും മരണസംഖ്യയും ബാലരാമപുരത്ത് വർധിക്കുന്നു. ഇതുവരെ ബാലരാമപുരത്ത് കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചുപേർ. വെള്ളിയാഴ്ചയായിരുന്നു ബാലരാമപുരത്തെ ടെക്​സ്​റ്റൈയിൽസ്​ ഉടമയായ 53കാരൻ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. 290 രോഗികളാണ് ഇതുവരെയുള്ളത്. നിലവിൽ ഇപ്പോൾ ചികിത്സയിലുള്ളവർ 78 പേരും മറ്റുള്ളവർ രോഗമുക്​തി നേടിയവരുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.