പള്ളിക്കലിന് സ്വന്തമായി സ്പോർട്സ് ഹബ്; ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

കിളിമാനൂർ: തെക്കൻ കേരളത്തിൽ വോളിബാളിൻെറ ഈറ്റില്ലമായ പള്ളിക്കലിന് ജില്ലപഞ്ചായത്ത് നിർമിച്ചുനൽകിയ പള്ളിക്കൽ സ്പോർട്സ് ഹബ്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു അധ്യക്ഷതവഹിച്ചു. മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്ത സ്ഥലത്താണ് അദ്ദേഹത്തി​ൻെറ ഓർമക്കായി ഇ.എം.എസ് സ്മാരക ഇൻഡോ‍ർ സ്​റ്റേഡിയം എന്ന പേരിൽ സ്പോർട്സ് സൻെറർ ആരംഭിച്ചത്. ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ അഖിൻ അടക്കമുള്ള പ്രതിഭകളെ വാർത്തെടുത്ത പള്ളിക്കലിൽ സ്പോർ ട്സ് ഹബ്​ വേണമെന്നത് പ്രദേശവാസികളായ ചെറുപ്പക്കാരുടെ ഏറെക്കാലമായുള്ള ആ​ഗ്രഹമായിരുന്നു. ജില്ല പഞ്ചായത്ത് രണ്ടുകോടി രൂപ ചെലവിലാണ് സ്പോർട്സ് ഹബ്​ നിർമിച്ചിരിക്കുന്നത്. വി. ജോയി എം.എൽ.എ, മടവൂർ അനിൽ, ഷൈലജാ ബീ​ഗം, വി. രഞ്ജിത്ത്, എസ്. ഷാജഹാൻ, ശ്രീജാ ഷൈജുദേവ്, അടുക്കൂർ ഉണ്ണി, എം. ഹസീന, ടി. ബേബിസുധ, എൻ. അബുതാലിബ്, എം. നാസർഖാൻ, എസ്. പുഷ്പലത, എസ്. ജയചന്ദ്രൻ, സജീബ് ഹാഷിം, ഷീജാ മോൾ തുടങ്ങിയവർ സംസാരിച്ചു. ചിത്രം Kmr pho Kadakam Palli പള്ളിക്കൽ സ്പോർട്സ് ഹബ്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.