കഞ്ചാവ്​ വേട്ട: കർണാടക പൊലീസ്​ കേരളത്തിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ 500 കിലോഗ്രാം കഞ്ചാവ്​ പിടികൂടിയ സംഭവത്തിലെ കൂടുതൽ വിശദാംശങ്ങൾ തേടി കർണാടക പൊലീസ്​ കേരളത്തിലെത്തി. കർണാടക പൊലീസിലെ രണ്ട്​ ഉദ്യോഗസ്ഥരാണ്​ ചൊവ്വാഴ്​ച തിരുവനന്തപുരത്തെത്തിയത്​. ആറ്റിങ്ങലിൽ ക​െണ്ടയ്​നറിൽ കടത്തിയ കഞ്ചാവ്​ പിടികൂടിയ എക്​സൈസ്​ ഉദ്യോഗസ്ഥരിൽനിന്ന്​ അവർ വിശദാംശങ്ങൾ തേടി. മൈസൂരുവിൽനിന്ന്​ കൊണ്ടുവന്ന കഞ്ചാവാണ്​ കഴിഞ്ഞദിവസം ആറ്റിങ്ങലിൽ​െവച്ച്​ എക്​സൈസ്​ പിടികൂടിയത്​. സംസ്ഥാനത്ത്​ എക്​സൈസ്​ നടത്തിയ ഏറ്റവും വലിയ കഞ്ചാവ്​ വേട്ടയായിരുന്നു ഇത്​. ബംഗളൂരുവിൽ വൻ മയക്കുമരുന്ന്​ പിടികൂടിയ സംഭവത്തിലും മലയാളി ബന്ധം തെളിഞ്ഞിരുന്നു. അതുസംബന്ധിച്ച വിശദാംശങ്ങളും കേരള പൊലീസിന്​ കർണാടക പൊലീസ്​ കൈമാറിയിട്ടുണ്ടെന്നാണ്​ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.