വ്യാജ വാർത്ത: നടപടി സ്വീകരിക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുന്നത്​ സംബന്ധിച്ച് സംസ്​ഥാന തെരഞ്ഞെടുപ്പ് കമീഷ​ൻെറ പേരിൽ ചിലർ സമൂഹമാധ്യമത്തിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്​ ശ്രദ്ധയിൽപെ​െട്ടന്ന്​ കമീഷണർ വി. ഭാസ്​കരൻ. ഇവർക്കെതിരെ അന്വേഷണത്തിന്​ നിർദേശം നൽകി. വ്യാജ വാർത്തകൾ സൃഷ്​ടിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തകുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.