മഴയില്‍ വീടി​െൻറ മേൽക്കൂര തകര്‍ന്നുവീണു

മഴയില്‍ വീടി​ൻെറ മേൽക്കൂര തകര്‍ന്നുവീണു പാങ്ങോട്: ശക്തമായ മഴയില്‍ വീടി​ൻെറ മേൽക്കൂര തകര്‍ന്നുവീണു. പാങ്ങോട് കാഞ്ചിനട മൂലക്കരിക്കകത്തില്‍ വീട്ടില്‍ റുഖിയാബീവിയുടെ വീടി​ൻെറ മേൽക്കൂരയാണ് തകര്‍ന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ മേൽക്കൂര തകര്‍ന്ന് ഓടുകള്‍ ഉൾപ്പെടെ വീടിനുള്ളിലേക്ക് പതിക്കുകയായിരുന്നു. PNGD ROOF. കാഞ്ചിനട മൂലക്കരിക്കകത്തില്‍ വീട്ടില്‍ റുഖിയാബീവിയുടെ വീടി​ൻെറ മേൽക്കൂര തകര്‍ന്നുവീണ നിലയില്‍ വെഞ്ഞാറമൂട് ഇരട്ടക്കൊല: നെഞ്ചുവേദനയെതുടര്‍ന്ന് പ്രതികളി​െലാരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലയിലെ പ്രതികളിലൊരാളെ നെഞ്ചുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസിലെ മുഖ്യ പ്രതികളിലൊരാളായ സനലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിമാൻഡിലായിരുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച അന്വേഷണസംഘം കസ്​റ്റഡിയില്‍ വാങ്ങിയിരുന്നു. പൊലീസ് കസ്​റ്റഡിയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ഇയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.