പാലം അപകടാവസ്ഥയില്‍: തിരിഞ്ഞുനോക്കാതെ അധികൃതര്‍

പാറശ്ശാല: നെയ്യാറി​ൻെറ ഇടതുകര കനാലി​ൻെറ കുറുകെയുള്ള പാലം അപകടാവസ്ഥയിലായിട്ട്​ വര്‍ഷങ്ങള്‍ കഴി​െഞ്ഞങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നി​െല്ലന്ന്​ ആരോപണം. പാറശ്ശാല പഞ്ചായത്തിലെ മുള്ളുവിള വാര്‍ഡില്‍ വില്ലുവിലയിലെ പാലമാണ് അപകടാവസ്ഥയിലായത്​. പാലം നിര്‍മിച്ചിട്ട്​ മുപ്പതുവർഷത്തിലധികമായെന്ന്​ നാട്ടുകാര്‍ പറയുന്നു. പാലത്തി​ൻെറ കമ്പികള്‍ ദ്രവിച്ച്​ മധ്യഭാഗം തകര്‍ന്ന നിലയിലാണ് ഇപ്പോള്‍ പാലം സ്ഥിതിചെയ്യുന്നത്. മുള്ളുവിള വാര്‍ഡിലെ കനാലി​ൻെറ ഇരുവശങ്ങളിലുമായി താമസിക്കുന്നവര്‍ക്ക് ഏക ആശ്വാസം ഈ പാലമാണ്. പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അരക്കിലോമീറ്ററിലധികം സഞ്ചരിച്ചാണ് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള വാങ്ങാനായി പോകുന്നത്. പാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷെ, അധികൃതര്‍ തിരിഞ്ഞുനോക്കുന്നി​െല്ലന്ന്​ നാട്ടുകാര്‍ പറയുന്നു. അപകടാവസ്ഥയിലായ പാലം എത്രയുംവേഗം പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.