കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ തൊഴിൽതർക്കം ഒത്തുതീർപ്പാക്കി

കാട്ടാക്കട: ലോറിയിൽനിന്ന്​ പൈപ്പുകൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിൽ സംജാതമായ തൊഴിൽതർക്കം ഒത്തുതീർപ്പാക്കി. ശനിയാഴ്ച രാവിലെ നെടുമങ്ങാട് അസിസ്​റ്റൻറ്​ ലേബർ ഓഫിസർ ഷൈൻ രാജെത്തി ചുമട്ടുതൊഴിലാളികളും കരാറുകാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി. തുടർന്ന് തൊഴിൽനിയമം അനുശാസിക്കുന്ന നിരക്ക് കൊടുക്കാമെന്നും പൈപ്പുകൾ തൊഴിലാളികൾ തന്നെ ഇറക്കട്ടെയെന്നും കരാറുകാർ സമ്മതിച്ചു. തുടർന്ന് രാവിലെ പത്തരയോടെ പൈപ്പുകൾ ഇറക്കി. ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാനാണ് ശനിയാഴ്ച തൊഴിലാളികൾ അമിതകൂലി ആവശ്യപ്പെട്ടതും തുടർന്ന് കരാറുകാർ ലോറി സ്ഥലത്ത് ഉപേക്ഷിച്ച് മടങ്ങിയതും. ക്രെയിൻ ഉപയോഗിച്ച് ഇറക്കാനാണ് കരാറുകാർ ആദ്യം ശ്രമിച്ചത്. ഇത് തൊഴിലാളികൾ തടഞ്ഞു. തുടർന്ന് കരാറുകാർ ലേബർ ഓഫിസർക്ക് പരാതി നൽകിയതിനെ തുടര്‍ന്നാണ് തര്‍ക്കം പരിഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.