കോർപറേറ്റുകൾക്ക് പൊതുസമ്പത്ത് കൈമാറുന്നത് രാജ്യദ്രോഹം -സുധീരൻ തിരുവനന്തപുരം: കോർപറേറ്റുകൾക്ക് രാജ്യത്തിൻെറ പൊതുസമ്പത്ത് കൈമാറുന്നത് രാജ്യദ്രോഹമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. റെയിൽവേയെപ്പോലും സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുന്ന ആശങ്കജനകമായ സ്ഥിതിയാണുള്ളത്. രാജ്യത്തെ ജനജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്ന റെയിൽവേയുടെ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക ബജറ്റ് തന്നെ റെയിൽവേക്ക് ഉണ്ടായിരുന്നത്. അതൊക്കെ ഇല്ലാതാക്കിയത് സ്വകാര്യവത്കരണലക്ഷ്യം മുൻനിർത്തിയായിരുന്നു. രാജ്യത്തിൻെറ പൊതുസമ്പത്ത് വിറ്റുതുലക്കുന്ന നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയൂ. അതിനാവശ്യമായ തിരുത്തലുകൾ കോൺഗ്രസിൻെറ നയസമീപനങ്ങളിലും ഉണ്ടാകണം. ആത്മപരിശോധനയിലൂടെ പാളിച്ചകൾ കണ്ടറിഞ്ഞ് സ്വയം തിരുത്തലിലൂടെ ജവഹർലാൽ നെഹ്റുവിൻെറയും ഇന്ദിരഗാന്ധിയുടെയും സാമ്പത്തികനയങ്ങളിലേക്ക് മടങ്ങിപ്പോകണം. എങ്കിൽ മാത്രമേ മോദി ഭരണകൂടത്തിൻെറ വിനാശകരമായ പൊതുസ്വത്ത് വിൽപനയെ ഫലപ്രദമായി ചെറുക്കാനാവൂ എന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.