Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേറ്റുകൾക്ക്...

കോർപറേറ്റുകൾക്ക് പൊതുസമ്പത്ത് കൈമാറുന്നത് രാജ്യദ്രോഹം ^സുധീരൻ

text_fields
bookmark_border
കോർപറേറ്റുകൾക്ക് പൊതുസമ്പത്ത് കൈമാറുന്നത് രാജ്യദ്രോഹം -സുധീരൻ തിരുവനന്തപുരം: കോർപറേറ്റുകൾക്ക് രാജ്യത്തി​ൻെറ പൊതുസമ്പത്ത് കൈമാറുന്നത് രാജ്യദ്രോഹമാണെന്ന് കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ. റെയിൽവേയെപ്പോലും സ്വകാര്യവത്​കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുന്ന ആശങ്കജനകമായ സ്ഥിതിയാണുള്ളത്​​. രാജ്യത്തെ ജനജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്ന റെയിൽവേയുടെ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക ബജറ്റ് തന്നെ റെയിൽവേക്ക്​ ഉണ്ടായിരുന്നത്. അതൊക്കെ ഇല്ലാതാക്കിയത് സ്വകാര്യവത്​കരണലക്ഷ്യം മുൻനിർത്തിയായിരുന്നു. രാജ്യത്തി​ൻെറ പൊതുസമ്പത്ത് വിറ്റുതുലക്കുന്ന നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയൂ. അതിനാവശ്യമായ തിരുത്തലുകൾ കോൺഗ്രസി​ൻെറ നയസമീപനങ്ങളിലും ഉണ്ടാകണം. ആത്മപരിശോധനയിലൂടെ പാളിച്ചകൾ കണ്ടറിഞ്ഞ് സ്വയം തിരുത്തലിലൂടെ ജവഹർലാൽ നെഹ്റുവി​ൻെറയും ഇന്ദിരഗാന്ധിയുടെയും സാമ്പത്തികനയങ്ങളിലേക്ക് മടങ്ങിപ്പോകണം. എങ്കിൽ മാത്രമേ മോദി ഭരണകൂടത്തി​ൻെറ വിനാശകരമായ പൊതുസ്വത്ത് വിൽപനയെ ഫലപ്രദമായി ചെറുക്കാനാവൂ എന്നും പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story