വാഹന പരിശോധനക്കിടെ എസ്.ഐയെ ബൈക്കിടിച്ച്​ വീഴ്​ത്തി

കഴക്കൂട്ടം: വാഹനപരിശോധനക്കിടെ എസ്​.​െഎയെ ബൈക്കിലെത്തിയവർ ഇടിച്ചുവീഴ്​ത്തിയശേഷം രക്ഷപ്പെട്ടു. കഠിനംകുളം എസ്.ഐ രതീഷ് കുമാർ(40)നാണ്​ പരിക്കേറ്റത്​. വ്യാഴാഴ്​ച രാത്രി 7.30ന് ചാന്നാങ്കരയിലാണ് സംഭവം. ജങ്​നിൽ വാഹനപരിശോധനക്കിടെ ബൈക്കിലെത്തിയ രണ്ടുപേർ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിച്ചു. ​ബൈക്ക് തടയാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ചുവീഴ്ത്തി അമിതവേഗത്തിൽ പായുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ എസ്. ഐയെ ആദ്യം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ​പ്രതികൾക്കായി തെരച്ചിൽ ഉൗർജിതമാക്കി. SI kadinamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.