അഷ്​ടമുടി സാമൂഹിക സാമ്പത്തിക വികസന സൊസൈറ്റി

​കഴക്കൂട്ടം: അഷ്​ടമുടി എന്ന പേരിൽ പ്രകൃതി സൗഹൃദ കാർഷിക പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരുടെ സാമൂഹിക സാമ്പത്തിക അതിജീവനം എന്ന ലക്ഷ്യത്തോടെ ചിറ്റാറ്റുമുക്ക് ആസ്ഥാനമാക്കി സാമൂഹിക സാമ്പത്തിക വികസന സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നാളെ ആരംഭിക്കും. കാർഷിക അനുബന്ധ മേഖലകൾക്ക് മുൻഗണന നൽകി പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികളിലൂടെ കാർഷിക ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് തൊഴിലും വരുമാനവും ഭക്ഷ്യസുരക്ഷയും സാധ്യമാകുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സൊസൈറ്റി രൂപകൽപന ചെയ്തിരിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വികസന വകുപ്പുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ സാമൂഹിക പ്രതിബദ്ധതയുള്ള വിപണന സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ജനപങ്കാളിത്തത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്. കാർഷികോൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് കർഷക ഗ്രൂപ്പുകൾ രൂപവത്​കരിക്കും. ഉൽപാദനം മുതൽ വിപണി വരെയുള്ള ഘട്ടങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.