ആറ്റിങ്ങലിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: നഗരസഭയും ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ കോവിഡ് സൻെറിനിയൽ സർവേയിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. ആറ്റിങ്ങൽ ഗവ. ടൗൺ യു.പി സ്കൂളിൽ വ്യാഴാഴ്ച നഗരസഭ ആരോഗ്യവിഭാഗം സംഘടിപ്പിച്ച സ്രവപരിശോധനയിലാണ്​ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ രണ്ട​ുപേർ ആറ്റിങ്ങൽ നിവാസികളും ഒരാൾ മുദാക്കൽ സ്വദേശിയുമാണ്. നഗരസഭ മൂന്നുമുക്ക് വാർഡിൽ 35 കാരനും ടൗൺ വാർഡിൽ 48 വയസ്സുകാരനും മുദാക്കൽ സ്വദേശി 45 വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജിലെ കോവിഡ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. രോഗബാധിതരായ രണ്ടുപേർ ആറ്റിങ്ങൽ ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. മൂന്നാമൻ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറാണ്. ഇയാൾ ആഴ്ചകളായി വീട്ടിലിരുന്നാണ് ഓഫിസ് ജോലികൾ നോക്കിയിരുന്നത്. ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥർ ഈ മാസം 20, 21 തീയതികളിലാണ് അവസാനമായി ജോലി ചെയ്തത്. ഇവരുമായി ഒരാഴ്ചക്കുള്ളിൽ ഇടപാട് നടത്തിയിട്ടുള്ളവർ കർശനമായ ഹോം ക്വാറൻറീനിൽ പോകണമെന്ന് ചെയർമാൻ എം. പ്രദീപ് നിർദേശിച്ചു. നഗരത്തിലെ വിവിധ സർക്കാർ ഓഫിസുകളിലെ ജീവനക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ലോട്ടറി കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയ തൊഴിൽ മേഖലകളിലെ 100 പേരെയാണ് പരിശോധിച്ചത്. ഇത്തരത്തിലുള്ള ടെസ്​റ്റുകൾ നഗരസഭ പട്ടണത്തിൽ തുടർന്നും വ്യാപകമായി സംഘടിപ്പിക്കാനാണ് തീരുമാനം. ഓണക്കാലത്ത് ജനത്തിരക്ക് വർധിക്കുന്ന സാഹചര്യം കഴിവതും ഒരോരുത്തരും ഒഴിവാക്കിയാൽ മാത്രമേ രോഗവ്യാപനം ചെറുത്തുതോൽപിക്കാൻ സാധിക്കൂ എന്നും ചെയർമാൻ അറിയിച്ചു. സർവേ ഇൻചാർജ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എസ്. മഞ്​ജു, ഡോക്ടർമാരായ സരിഗ, ഗോവിന്ദ്, ലാബ് ടെക്നീഷ്യൻ സുമ, നഴ്​സുമാരായ ശിവകിരൺ, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലെ ആരോഗ്യസംഘമാണ് പരിശോധനക്യാമ്പ് സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.