ജീവനി പദ്ധതി: ഓണം പച്ചക്കറിച്ചന്ത ആരംഭിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിലെ ജീവനി പദ്ധതിയുടെ ഭാഗമായി ശാസ്​തമംഗലത്ത് എം.എൽ.എ ഒാഫിസിന്​ സമീപം ഓണം പച്ചക്കറി വിപണി തുടങ്ങി. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ പച്ചക്കറി കൃഷി േപ്രാത്സാഹിപ്പിക്കുന്നതിന്​ സൗജന്യമായി വിത്ത് കിറ്റും വിതരണം ചെയ്തു. പച്ചക്കറി തൈകളും േഗ്രാബാഗുകളും വളവും ജൈവ കീടനാശിനികളും ലഭ്യമാക്കുന്നതിന്​ കേരള അ​േഗ്രാ ഇൻഡസ്​ട്രീസ്​ കോർപറേഷനുമായി ചേർന്ന് സഞ്ചരിക്കുന്ന വിപണിയും സജ്ജമാക്കി. ആദ്യമായി കൃഷിയിലേക്ക് വന്നവർക്ക് സംശയദൂരീകരണത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തി. ഇതിൻെറ തുടർച്ചയായാണ് പച്ചക്കറികൾ വിപണനം നടത്തുന്നതിനുള്ള വിപണി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വിഷുക്കാലത്തും മണ്ഡലത്തിൽ വിപണി സൗകര്യം ഒരുക്കിയിരുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലും വെള്ളായണിയിലുമുള്ള കർഷകർ ഉൽപാദിപ്പിച്ച പച്ചക്കറികളാണ് വിപണിയിലൂടെ വിൽപന നടത്തുന്നത്. ഓൺലൈനായി ഓണം പച്ചക്കറി കിറ്റ് ബുക്ക് ചെയ്യുന്നതിന് ഫീസ്​റ്റ മൊബൈൽ ആപ് ഉപയോഗിച്ച് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് പച്ചക്കറി കിറ്റുകൾ വീടുകളിലെത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.