കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ രോഗികള്‍ക്ക് മാത്രമായി ചികിത്സാ വിഭാഗം ആരംഭിച്ചു

വെള്ളറട: കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ രോഗികള്‍ക്ക് മാത്രമായി ചികിത്സാവിഭാഗം ആരംഭിച്ചു. വ്യാഴാഴ്​ച പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് രോഗികള്‍ക്കോ ഒരു തടസ്സവും അനുഭവിക്കാതെ വേര്‍തിരിച്ച കെട്ടിടത്തിലാണ് കോവിഡ് പ്രാഥമിക ചികിത്സവിഭാഗം പ്രവര്‍ത്തിക്കുന്നത്. നേരത്തേ തന്നെ കോവിഡ്-19 ആൻറിജന്‍ ടെസ്​റ്റിനുള്ള ലാബ് സൗകര്യം മെഡിക്കല്‍ കോളജില്‍ ആരംഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.