കുര്യാത്തി, കാലടി, നെട്ടയം വാർഡുകളിലെ ഭാഗങ്ങൾ അടച്ചു

337 പേര്‍ക്കെതിരെ നിയമ നടപടി 65,600 രൂപ പിഴ ഈടാക്കി തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി ക​െണ്ടയ്​ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച കുര്യാത്തി വാർഡിലെ ചെട്ടിയാര്‍ മുക്ക്, കാലടി വാർഡിലെ മുദ്രാ നഗര്‍, നെട്ടയം വാർഡിലെ ചീനികോണം എന്നീ സ്ഥലങ്ങളിലേക്ക്​ കടന്നുവരുന്ന റോഡുകൾ പൊലീസ് ബാരിക്കേഡ് ​െവച്ച് അടച്ചതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കുര്യാത്തി ചെട്ടിയാര്‍ മുക്ക്, സൗത്ത് കാലടി പാലം, മണികണ്ഠേശ്വരം പാലം എന്നീ സ്ഥലങ്ങള്‍ എൻട്രി-എക്സിറ്റ് പോയൻറുകളാണ്​. വിലക്കുലംഘനം നടത്തിയ 337 പേർക്കെതിരെ തിങ്കളാഴ്ച നിയമ നടപടി സ്വീകരിച്ചു. 65,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. ലോക്​ഡൗൺ വിലക്ക​ുലംഘനം നടത്തിയ 23 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേസെടുത്തു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 264 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കാണപ്പെട്ട 53 പേർക്കെതിരെയും നിയമനടപടിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.