Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 17 Aug 2020 11:58 PM GMTകുര്യാത്തി, കാലടി, നെട്ടയം വാർഡുകളിലെ ഭാഗങ്ങൾ അടച്ചു
text_fieldsbookmark_border
337 പേര്‍ക്കെതിരെ നിയമ നടപടി 65,600 രൂപ പിഴ ഈടാക്കി തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി കെണ്ടയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച കുര്യാത്തി വാർഡിലെ ചെട്ടിയാര്‍ മുക്ക്, കാലടി വാർഡിലെ മുദ്രാ നഗര്‍, നെട്ടയം വാർഡിലെ ചീനികോണം എന്നീ സ്ഥലങ്ങളിലേക്ക് കടന്നുവരുന്ന റോഡുകൾ പൊലീസ് ബാരിക്കേഡ് െവച്ച് അടച്ചതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കുര്യാത്തി ചെട്ടിയാര്‍ മുക്ക്, സൗത്ത് കാലടി പാലം, മണികണ്ഠേശ്വരം പാലം എന്നീ സ്ഥലങ്ങള്‍ എൻട്രി-എക്സിറ്റ് പോയൻറുകളാണ്. വിലക്കുലംഘനം നടത്തിയ 337 പേർക്കെതിരെ തിങ്കളാഴ്ച നിയമ നടപടി സ്വീകരിച്ചു. 65,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. ലോക്ഡൗൺ വിലക്കുലംഘനം നടത്തിയ 23 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേസെടുത്തു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 264 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കാണപ്പെട്ട 53 പേർക്കെതിരെയും നിയമനടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story