രാഷ്​ട്രപതിയുടെ മെഡൽ; അഭിമാനത്തോടെ രാജൻ

blurb ഒരുകാലത്ത് പോൾവാൾട്ടിൽ രാജ്യത്തിൻെറ അഭിമാനതാരം തിരുവനന്തപുരം: ഉയരങ്ങൾ ഡെപ്യൂട്ടി കമാൻഡൻറ് എം. രാജനെ സംബന്ധിച്ച് ഒരിക്കലും വെല്ലുവിളിയേ ആ‍യിരുന്നില്ല. അതുപോലെതന്നെ മെഡലുകളും. ഒരുകാലത്ത് പോൾവാൾട്ടിൽ രാജ്യത്തിൻെറ അഭിമാനതാരമായിരുന്ന രാജനെ തേടി രാഷ്​ട്രപതിയുടെ സ്​തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽകൂടി എത്തുമ്പോൾ കൈമനം അമൃത നഗറിൽ ശ്രീശാസ്ത വീട് ആവേശത്തിമിർപ്പിലാണ്. ബാലരാമപുരം കോട്ടുകാൽ സ്വദേശിയായ രാജന് രാജ്യം ശ്രദ്ധിക്കുന്ന ഒരു കായികതാരമാകണം എന്നായിരുന്നു സ്വപ്നം. ചങ്ങനാശ്ശേരി എൻ.എസ്.എസ് സ്പോർട്സ് സ്കൂളിലും തൃശൂർ സൻെറ് തോമസിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പോൾവാൾട്ടായിരുന്നു ഇഷ്​ടയിനം. മികച്ച പ്രകടനങ്ങൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്കുള്ള വഴിതുറന്നു. പിന്നീട് ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച്​ നിരവധി മീറ്റുകളിൽ പങ്കെടുത്ത രാജ​ൻെറ റെക്കോഡുകൾ ഏതാനും വർഷം മുമ്പ് മാത്രമാണ് പുതിയ തലമുറക്ക് തകർക്കാൻ സാധിച്ചത്. ദേശീയതലത്തിലടക്കം റെക്കോഡ് പ്രകടനങ്ങൾ കാഴ്​ച​െവച്ചതോടെ 1986ൽ കേരള പൊലീസ് സേനയിലേക്ക് സ്പോർട്സ് ​േക്വാട്ടയിലൂടെ നിയമനം ലഭിച്ചു. തുടർന്ന് 1988 മുതൽ 91വരെ ഓൾ ഇന്ത്യ പൊലീസ് മീറ്റിലും റെക്കോഡ് പ്രകടനങ്ങൾകൊണ്ട് രാജൻ അമ്പരപ്പിച്ചു. സുവർണചാട്ടങ്ങൾ ദേശീയ ശ്രദ്ധനേടിയതോടെ 1988ൽ ഡൽഹിയിൽ നടന്ന പ്രീ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാനും രാജന് അവസരം ലഭിച്ചു. 1992ൽ തിരുവനന്തപുരം ലോ കോളിൽനിന്ന് എൽഎൽ.ബി പൂർത്തിയാക്കി. 2012ൽ ഇന്ത്യൻ പൊലീസിനെ പ്രതിനിധീകരിച്ച് യു.എന്നിൻെറ 'പീസ് കീപ്പിങ് മിഷ‍ൻെറ' ഭാഗമായി ഈസ്​റ്റ്​ ടിമോറിൽ അഡ്വൈസർ ഓഫിസറായും പ്രവർത്തിച്ചുണ്ട്. പ്രവർത്തന മികവിന് യു.എന്നിൻെറ മെഡലും പ്രശംസാപത്രവും ലഭിച്ചിരുന്നു. 2012ൽ സുത്യർഹ സേനവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനും 2018ൽ ബാഡ്ജ് ഓഫ് ഓണറിനും അർഹനായി. 34 വർഷത്തെ പൊലീസ് സേവനത്തിനിടെ 30 ഗുഡ് സർവിസ് എൻട്രികളാണ് ഈ പൊലീസുകാരന് ലഭിച്ചത്. ബിന്ദുവാണ്​ ഭാര്യ. ലക്ഷ്മി, അക്ഷയ് എന്നിവർ മക്കൾ. -സ്വന്തം ലേഖകൻ ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിൽ നടന്ന കായിക മീറ്റിൽ പോൾവാൾട്ടിൽ മത്സരിക്കുന്ന എം. രാജൻ (ഫയൽ ഫോട്ടോ) ഇൻസെറ്റിൽ രാജൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.