പഴയകുന്നുമ്മേലിൽ ഓണക്കിറ്റ് വിതരണം

കിളിമാനൂർ: സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം തട്ടത്തുമലയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ കെ. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. വാർഡ് മെംബർ ജി.എൽ. അജീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെംബർ എസ്. യഹിയ, എം. മനോജ്, സപ്ലൈകോ മാനേജർ അമ്പിളി, പി. റോയി, അനിൽകുമാർ എന്നിവർ സംസാരിച്ചു. കിളിമാനൂർ സ​ൈപ്ലകോ സൂപ്പർമാർക്കറ്റി​ൻെറ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ തയാറാക്കിയ കിറ്റ് പയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ വിവിധ റേഷൻ കടകളിലൂടെയാണ് വിതരണം നടത്തുന്നത്. oana kit പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തുതല ഓണക്കിറ്റ് വിതരണോദ്ഘാടനം പ്രസിഡൻറ് പി. ലാലി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.