ബി.ജെ.പി പ്രതിഷേധസമരം നടത്തി

പാറശ്ശാല: കൊല്ലയില്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, നിലവില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുയർത്തി ബി.ജെ.പി സമരം നടത്തി. ബി.ജെ.പി കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച സമരം നെടിയാംകോട് അജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. മഞ്ചവിളാകം പ്രദീപ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡ​ൻറ് തൃപ്പലവൂര്‍ വിപിന്‍, പഞ്ചായത്ത് ഭാരവാഹികളായ അനിവേലപ്പന്‍, പനയംമൂല ഗോപന്‍, ജി.എസ്​. സനുപ്, നെടിയാംകോട് രാജീവ്, ഐ.സി രാജേഷ് എന്നിവര്‍ പങ്കെടുത്തു. bjp pradhishetha samaram ചിത്രം.ബി. ജെ. പി യുടെ പ്രതിക്ഷേധസമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.