വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉപരോധിച്ചു

വലിയതുറ: കടല്‍ഭിത്തി നിർമാണം അടിയന്തരമായി ആരംഭിക്കുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെതുടര്‍ന്ന് നാട്ടുകാര്‍ വീണ്ടും റോഡ് ഉപരോധിച്ചു. തിങ്കളാഴ്ച ശംഖുംമുഖം ജൂസാ റോഡില്‍ കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി ആരംഭിക്കുമെന്ന് റവന്യൂ അധികൃര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെതുടര്‍ന്നാണ് തീരദേശവാസികള്‍ തിങ്കളാഴ്​ച വൈകുന്നേരത്തോടെ ശംഖുംമുഖത്തെ ആഭ്യന്തരവിമാനത്താവളത്തിന് മുന്നിലെ രണ്ടു കവാടങ്ങളിലേക്കും കടക്കുന്ന ഭാഗത്തെ റോഡുകള്‍ക്ക് മുന്നില്‍ ഉപരോധം തീര്‍ത്തത്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്​ടമായിക്കൊണ്ടിരിക്കുന്ന ജൂസാ റോഡില്‍ അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുദിവസം മുമ്പ് ശംഖുംമുഖം റോഡ് ഉപരോധിച്ചിരുന്നു. സ്ഥലത്തെത്തിയ ആര്‍.ഡി.ഒ തിങ്കളാഴ്ചതന്നെ അടിയന്തരമായി കടല്‍ഭിത്തി നിർമാണത്തിനുള്ള നടപടികള്‍ ആരംഭിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച വൈകുന്നേരമായിട്ടും നടപടികള്‍ ആരംഭിക്കാത്തതിനെതുടര്‍ന്നാണ്​ നാട്ടുകാര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയതും റോഡ് ഉപരോധം തുടര്‍ന്നതും. രാത്രി വൈകി എ.ഡി.എം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ചൊവ്വാഴ്​ച ജില്ലാ കലക്​ടറുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. നാട്ടുകാര്‍ മുന്നറിയിപ്പില്ലാതെ റോഡ് ഉപരോധിച്ചതോടെ രാത്രി ഒമ്പതിന് ആഭ്യന്തര വിമാനത്താളത്തില്‍നിന്ന്​ സർവിസ്​ നടത്തിയ ജെറ്റ് എയർവേസ്​ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാര്‍ക്ക്​ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ മണിക്കൂറോളം റോഡരികില്‍ കുടുംബാംഗങ്ങളുമായി കഴിയേണ്ടിവന്നു. 8.42ഒാടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ്​ ഇവര്‍ക്ക് വിമാനത്താവളത്തിനുള്ളിൽ കടക്കാനായത്. പടം ക്യാപ്​ഷന്‍; IMG-20200810-WA0250.jpg ഉപരോധം ആഭ്യന്തര ടെര്‍മിനലിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന മത്സ്യത്തൊഴിലാളികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.