ഇരട്ടക്കൊലപാതകം: പ്രതിയായ എസ്​.എസ്​.ഐ കോവിഡ് ബാധിച്ച് മരിച്ചു

പാൽദുരൈ paldurai 56 madura.jpg മധുര: തൂത്തുക്കുടി ചാത്താൻകുളം ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷിക്കുന്ന കേസിലെ പ്രതിയായ എസ്​.എസ്​.ഐ കന്യാകുമാരി അഞ്ചുഗ്രാമം വാരിയൂർ സ്വദേശി പാൽദുരൈ (56) കോവിഡ് ബാധിച്ച് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്​റ്റിലായ പത്ത് പൊലീസുകാരെ മധുര സെൻട്രൽ ജയിലിലാണ് അടച്ചിരുന്നത്. ഇതിനിടയിൽ പ്രമേഹം, ആസ്​തമ എന്നിവ കാരണം ബുദ്ധിമുട്ടിലായ പാൽദുരൈയെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. ജൂലൈ 24ന് എസ്​.ഐക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെതുടർന്ന് മധുര കോവിഡ്​ പ്രത്യേക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, തിങ്കളാഴ്ച പുലർച്ച ഒന്നോടെ പാൽദുരൈ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.